ദുബായ്: സല്‍സ്വഭാവികളായ പൗരന്‍മാര്‍ക്ക് പുരസ്‌കാരം നല്‍കുന്ന ദേശീയ പദ്ധതിയുമായി യു.എ.ഇ. നന്നായി പെരുമാറുന്നവര്‍ക്ക് പോയന്റ് ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് വേറിട്ട പദ്ധതി പ്രഖ്യാപിച്ചത്. ബിഹേവിയറല്‍ ഇക്കണോമിക്‌സ് പ്രൊഫഷണല്‍ ഡിപ്ലോമ നേടിയവരുടെ ആദ്യ ബാച്ച് പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
പെരുമാറ്റം അടിസ്ഥാനമാക്കി പൗരന്‍മാര്‍ക്ക് സമ്മാനം നല്‍കുന്ന ലോകത്തെ തന്നെ ആദ്യ ദേശീയ പദ്ധതികളിലൊന്നാണിത്. പദ്ധതിക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിന് ഫസ എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. യുഎഇ സാധ്യതാ മന്ത്രാലയമായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യം, സമൂഹം, കുടുംബ എന്നീ സ്തംഭങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പൗരന്‍മാരുടെ പെരുമാറ്റം പരിശോധിക്കുക.
നല്ല പെരുമാറ്റവും ക്രിയാത്മകമായ നിലപാടുകളും ഇമറാത്തി മൂല്യങ്ങളുടെ അടിസ്ഥാനമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അത്തരം നിലപാടുകളെയും കാഴ്ചപ്പാടുകളെയും പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനാണ് പുതിയ ദേശീയ പദ്ധതി ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.