ദുബായ്: സെപ്റ്റംബർ മുതൽ സ്‌പോണ്‍സറില്ലാതെ വിദേശികള്‍ക്ക് താമസ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാം. അടുത്ത സെപ്റ്റംബറിൽ യുഎഇയില്‍ നടപ്പില്‍ വരുന്ന പുതിയ വിസ നയത്തിന്റെ ഭാഗമാണിത്. ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ യുഎഇയില്‍ എത്തിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ആണ് നിലവിൽ താമസ വിസക്കു അർഹതയുണ്ടായിരുന്നത്. നിക്ഷേപകര്‍, വിദഗ്ധ തൊഴിലാളികള്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് സ്വന്തമായി സ്‌പോണ്‍സറാവാന്‍ സാധിക്കുന്ന ഗ്രീന്‍ റെസിഡന്‍സ് പെര്‍മിറ്റ് നല്‍കുക. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് അഞ്ച് വര്‍ഷത്തേക്കാണ് ഗ്രീന്‍ റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുക. മനുഷ്യ വിഭവ എമിററ്റൈസേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ്/ സ്വയം തൊഴിൽ പെര്‍മിറ്റ് ലഭിച്ചവര്‍ക്കാണ് ഇതിന് അര്‍ഹത. ഡിഗ്രിയോ അല്ലെങ്കിൽ സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമയോ ഉള്ളവരായിരിക്കണം അപേക്ഷകർ.
വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ക്കും ഗ്രീന്‍ പെര്‍മിറ്റ് വിസക്ക് അർഹതയുണ്ട്. സാധുവായ തൊഴിൽക്കരാർ ആവശ്യമാണ്. 15,000 ദിര്‍ഹത്തിൽ കുറയാത്ത ശമ്പളവും ഉണ്ടായിരിക്കണം.
നിക്ഷേപകര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള ഗ്രീന്‍ റെസിഡന്‍സ് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദേശികള്‍ക്കും ഗ്രീന്‍ റെസിഡന്‍സ് വിസയ്ക്ക് അർഹതയുണ്ട്. രണ്ടു വര്‍ഷത്തെ താമസ വിസയായിരിക്കും വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുക. പഠിക്കുന്ന സ്ഥാപനം തന്നെയായിരിക്കും ഇവരുടെ സ്‌പോണ്‍സര്‍. ഇവരുടെ വിസാ കാലാവധിക്ക് അനുസൃതമായി കുടുംബാംഗങ്ങള്‍ക്കും താമസ വിസ ലഭ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.