Currency

യുഎഇ ടൂറിസ്റ്റ് വീസയിലുള്ളവര്‍ക്ക് ഒരു മാസം സൗജന്യമായി രാജ്യത്ത് തങ്ങാം; ഇളവ് നല്‍കാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍Tuesday, December 29, 2020 5:43 pm

ദുബായ്: യുഎഇ ടൂറിസ്റ്റ് വീസയിലുള്ളവര്‍ക്ക് ഒരു മാസം സൗജന്യമായി രാജ്യത്ത് തങ്ങാം. കോവിഡ്19 വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു പല രാജ്യങ്ങളിലും അതിര്‍ത്തി അടച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പലര്‍ക്കും മടക്കയാത്ര അസാധ്യമായതിനെ തുടര്‍ന്നാണ് ഒരു മാസത്തേയ്ക്ക് ഇളവ് നല്‍കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടത്.

യാതൊരു സര്‍ക്കാര്‍ ഫീസും അടയ്ക്കാതെ ഒരു മാസം രാജ്യത്ത് നില്‍ക്കാനാണ് ടൂറിസ്റ്റ് വീസക്കാര്‍ക്ക് അനുവാദം നല്‍കിയത്. പുതുവത്സരം ആഘോഷിക്കാന്‍ യുഎഇയിലെത്തിയ ടൂറിസ്റ്റ് വീസക്കാരെയും കുടുംബത്തെയും സഹായിക്കാനാണ് ഈ ഇളവ് നല്‍കിയതെന്ന് വ്യക്തമാക്കി. കോവിഡ് കാലത്ത് ടൂറിസ്റ്റുകളുടെ ആരോഗ്യസുരക്ഷയും അധികൃതര്‍ ഉറപ്പാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x