Currency

ദുബായില്‍ നിന്നും വിദേശത്തേയ്ക്ക് പോകുന്നവര്‍ക്ക് തിരികെയുള്ള യാത്രാനുമതിക്ക് മുന്‍കൂട്ടി അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Friday, October 9, 2020 4:25 pm
travellers

ദുബായ്: യാത്രയ്‌ക്കൊരുങ്ങുന്ന ദുബായ് താമസ വീസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് കൊണ്ടുതന്നെ തിരിച്ചുവരാനുള്ള യാത്രാനുമതിക്ക് മുന്‍കൂട്ടി അപേക്ഷിക്കാമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷന്‍) അറിയിച്ചു. യുഎഇയില്‍ നിന്ന് ചുരുങ്ങിയ ദിവസത്തേയ്ക്ക് വിദേശ സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകമാകും. യാത്രാ അനുമതിക്ക് 30 ദിവസത്തെ കാലാവധിയാണ് ലഭിക്കുക. എന്നാല്‍ വീസാ കാലാവധി ഉള്ളവര്‍ക്ക് മാത്രമേ യുഎഇയില്‍ നിന്ന് ഇത്തരത്തില്‍ മടങ്ങിവരാനുള്ള യാത്രാനുമതി നല്‍കുകയുള്ളൂ എന്നും വ്യക്തമാക്കി.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അടിക്കടി നിയമങ്ങളില്‍ മാറ്റം വന്നേക്കാം. അതുകൊണ്ട് തന്നെ ദുബായ് വീസയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങള്‍ അറിയാനും സംശയനിവാരണത്തിനും 8005111 എന്ന ടോള്‍ഫ്രീയില്‍ ബന്ധപ്പെടണമെന്ന് ജിഡിആര്‍എഫ്എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് 00971 4313999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഇതിന് പുറമെ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയുള്ള ചാറ്റ് ബോക്‌സിലൂടെ ബന്ധപ്പെട്ടാലും വിവരങ്ങള്‍ അറിയാന്‍ കഴിയും. ഒപ്പം തന്നെ amer@dnrd.ae എന്ന അഡ്രസ് ഉപയോഗിച്ചു കൊണ്ട് ഇമെയില്‍ ചെയ്താലും വിവരങ്ങള്‍ ലഭ്യമാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x