വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് യുഎസ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) ആണു നിര്‍ദേശം നല്‍കിയത്.
‘ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായി വാക്‌സീന്‍ സ്വീകരിക്കണം’.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ അനുമതി നിയന്ത്രിച്ചിരുന്നു. ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ബ്രിട്ടനില്‍ താമസിക്കാന്‍ നിലവില്‍ അനുമതിയുള്ളവര്‍ക്കും മാത്രമായി ചുരുങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.