ന്യൂയോർക്ക്: ഒദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളിൽ ഏറ്റവും കൂടുതൽ അമേരിക്കയിൽ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പിടിപെട്ടതും അമേരിക്കയിലാണ്; 8.3 കോടി പേര്‍. 33 കോടിയാണ് അമേരിക്കയിലെ ജനസംഖ്യ. 90,000 ലതികം പേര്‍ മരിച്ച കലിഫോര്‍ണിയയാണ് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് മൂലം മരിച്ച സംസ്ഥാനം.
വാക്സിനെടുക്കുന്നതിനുള്ള വിമുഖത, വൃദ്ധജനങ്ങളുടെ എണ്ണക്കൂടുതല്‍ തുടങ്ങിയ കാര്യങ്ങളാണു മരണനിരക്ക് വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തൽ. 2020 ജനുവരിയില്‍ ചൈനയിലെ വുഹാനില്‍ നിന്ന് സിയാറ്റിലിലെത്തിയ യാത്രക്കാരനാണ് അമേരിക്കയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണെങ്കിലും ഒദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണം വളരെ കുറവാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.