അതേ, കുട്ടികള്‍ക്ക് മാത്രമറിയുന്ന ചില മാജിക്കുകളുണ്ട്.. അവര്‍ക്ക് മാത്രം പകര്‍ന്ന് തരാനറിയുന്ന ആശ്വാസത്തിന്റെ തുരുത്തുകളുണ്ട്… ചേര്‍ത്ത് നിര്‍ത്തലുകളുണ്ട്.. അത്തരത്തിലൊരു അനുഭവമാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലെ അധ്യാപികയായ മെലിസ്സ മില്‍നെര്‍ അവരുടെ ഒരു കുഞ്ഞു വിദ്യാര്‍ത്ഥി തന്റെ മനസ്സ് നിറച്ച അനുഭവം പങ്ക് വെച്ചതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ കഴിയവെ തന്നെ തേടി വന്ന കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു ആ അധ്യാപിക. അവരുടെ ഒരു കുഞ്ഞു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും ആശ്വസിപ്പിച്ചുകൊണ്ടും സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തായിരുന്നു അത്. കത്ത് പങ്കുവെച്ചയുടനെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് സമാന അനുഭവം പങ്കുവെച്ചുകൊണ്ടുള്ള കമന്റുമായി രംഗത്തെത്തിയിരിക്കുന്നതും.
അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലെ അധ്യാപികയായ മെലിസ്സ മില്‍നെര്‍ ആണ് തനിക്ക് കിട്ടിയ മനോഹരമായ ആ കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കന്നത്. ഭര്‍ത്താവിന്റെ വിയോഗത്തില്‍ മനംനൊന്തിരിക്കുന്ന തന്റെ മനസ്സ് നിറച്ചുവെന്നാണ് പറഞ്ഞാണ് അധ്യാപിക ഈ കത്ത് പങ്കുവെച്ചത്.
”പ്രിയപ്പെട്ട മിസിസ് മില്‍നര്‍,
നിങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ എനിക്കും വലിയ സങ്കടമുണ്ട്. നിങ്ങള്‍ക്ക് ഇനി മില്‍നറെ കാണാന്‍ കഴിയില്ലെങ്കിലും, നിങ്ങള്‍ ഇരുവരെയും ചേര്‍ത്തുനിര്‍ത്തുന്ന ഹൃദയബന്ധമെന്ന ഒരു നൂലുണ്ടെന്ന് അറിയാമല്ലോ.
എത്രയും പെട്ടന്ന് നിങ്ങള്‍ സുഖം പ്രാപിക്കുമെന്ന് കരുതുന്നു.” – എന്നായിരുന്നു ആ കത്തിലെ വരികള്‍.
കത്തിനൊപ്പം കുട്ടി വരച്ചു ചേര്‍ത്ത ചിത്രമാണ് കൂടുതല്‍ ഹൃദ്യമായിരിക്കുന്നതും മനസ്സു നിറച്ചിരിക്കുന്നതും. താഴെ പുല്‍ത്തകിടിയില്‍ നില്‍ക്കുന്ന ടീച്ചറും മേഘപാളികളില്‍ ടീച്ചറുടെ ഭര്‍ത്താവും ഇരുവരെയും പരസ്പരം യോജിപ്പിച്ചുകൊണ്ട് ഒരു നൂലുപോലെ ഒരു വരയും..
സമാന അനുഭവവുമായി നിരവധി പേരാണ് മെലിസ്സ മില്‍നറിന്റെ ട്വീറ്റിന് താഴെ എത്തിയത്. തങ്ങള്‍ക്ക് ഇതുപോലെ കുട്ടികളില്‍ നിന്ന് കിട്ടിയ കത്തുകളും ചിത്രങ്ങളും പങ്കുവെച്ചാണ് പലരും കമന്റ് ബോക്‌സിലെത്തിയത്.
As I grieve the sudden death of my husband, my students warm my heart. #grief #love #loss pic.twitter.com/v1SUmw4m5l
— Melissa Milner (@melissabmilner) February 28, 2021
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.