യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പിനാണു (UNIBEES) രൂപം നൽകിയിരിക്കുന്നത്.
അമേരിക്കയിലെ നൂറില്പരം യൂണിവേഴ്സിറ്റികളെ ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്പുമായി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ. യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പിനാണു (UNIBEES) രൂപം നൽകിയിരിക്കുന്നത്.
ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ബിസിനസ് സ്കൂൾ വിദ്യാർഥികളായ അഭിനവ് വർമ, ചന്ദ്ര കിരണ്‍ എന്നിവരാണു ആപ്പിനു പിറകിൽ. ആദ്യഘട്ടത്തിൽ യുടി ടെക്സസിൽ ഉൾപ്പെട്ട ഡാളസ്, ഓസ്റ്റിൻ, ആർലിംഗ്ടണ്‍, ടെക്സസ് എ ആൻഡ് എം തുടങ്ങിയ സ്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് നൂറോളം യൂണിവേഴ്സിറ്റികളെ കൂടെ ഉൾപ്പെടുത്തി മൊബൈൽ ആപ്പ് വികസിപ്പിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.