ബര്‍ലിന്‍: ജര്‍മനിയില്‍ ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനായി എത്തുന്ന ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സീന്‍ പൊലീസ് കാവലില്‍ സുക്ഷിക്കാന്‍ നീക്കം ആരംഭിച്ചതായി ജര്‍മന്‍ ആരോഗ്യമന്ത്രി യെന്‍സ് സഫാന്‍ വെളിപ്പെടുത്തി. സുരക്ഷ സ്ഥലങ്ങളില്‍ സൂക്ഷിക്കപ്പെടുന്ന വാക്‌സീന്‍ മോഷ്ടിക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്യുമെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് സായുധ പൊലീസിന്റെ ഈ വിന്യാസം. ജനുവരിയില്‍ മൂന്ന് മില്യന്‍ ഫൈസര്‍ വാക്‌സീന്‍ ഡോസുകള്‍ ജര്‍മനിയില്‍ വിതരണത്തിനായി എത്തുമെന്ന് മന്ത്രി പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്‍ക്കും, അടിസ്ഥാന രോഗമുള്ളവര്‍ക്കും, ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കുമായിരിക്കും വാക്‌സീന്‍ ആദ്യം ലഭിക്കുക. സ്വകാര്യ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും, സമ്മതിപത്രവും ഇതിന് ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. 2021 നവംബറിനകം ജര്‍മനിയില്‍ എല്ലാവര്‍ക്കും വാക്‌സീന്‍ ലഭിച്ചിരിക്കും. ജര്‍മന്‍ സ്ഥാപനമായ ബയേണ്‍ടേക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കോവിഡ് വാക്‌സീന്‍ വിപണിയിലെത്തിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.