അബുദാബി: മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും അതിനു താഴെയുള്ളവര്‍ ഫെയ്‌സ് ഷീല്‍ഡ് വയ്ക്കണമെന്നും യുഎഇ ആരോഗ്യ വിഭാഗം വക്താവും അബുദാബി ഹെല്‍ത്ത് സെന്റര്‍ കമ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം ഡയറക്ടറുമായ ഡോ.ഫരീദ അല്‍ ഹൊസനി പറഞ്ഞു. നീതിന്യായ മന്ത്രാലയം നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡോ. ഫരീദ.
ആള്‍ക്കൂട്ടങ്ങളുള്ളയിടത്ത്, പ്രത്യേകിച്ചു കളിക്കളങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ശ്വാസതടസ്സമുള്ളവരും മറ്റു രോഗങ്ങളുള്ളവരുമായ കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം, കുട്ടികളില്‍ വൈറസ് ബാധ സാധ്യത കുറവാണെന്നും ഡോ. ഫരീദ വ്യക്തമാക്കി. എല്ലാവരും പ്രതിരോധ കുത്തിവയ്പ് നടത്താനും ആഹ്വാനം ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.