Currency

ആരാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി..?

സ്വന്തം ലേഖകന്‍Monday, February 15, 2021 5:54 pm

വിറ്റ്നി വോള്‍ഫ് ഹെര്‍ഡാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി. അമേരിക്കന്‍ നിര്‍മ്മിത ഡേറ്റിംഗ് ആപ്പായ ബംബിളിന്റെ സഹ സ്ഥാപകയും സി.ഇ.ഒയുമാണ് വിറ്റ്നി. 1.5 ബില്യണ്‍ ഡോളറാണ് ഈ 31 കാരിയുടെ ആസ്തി. വിറ്റ്നിക്ക് ബംബിള്‍ കമ്പനിയില്‍ 12 ശതമാനം ഓഹരിയാണുള്ളത്.

2020ന്റെ ആദ്യ ഒമ്പത് മാസങ്ങള്‍ കൊണ്ട് 417 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ബംബിള്‍ നേടിയത്. ഒരു വര്‍ഷം മുമ്പ് 363 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ആസ്തി. കമ്പനി ആരംഭിക്കുമ്പോള്‍ 43 ഡോളറായിരുന്നു ഒരു ഓഹരിയുടെ വില. ഇന്നത് 76 ഡോളറിലേക്ക് എത്തിക്കാന്‍ വിറ്റ്നിക്ക് സാധിച്ചു.

2014ല്‍ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്റര്‍ ഉപേക്ഷിച്ചാണ് വിറ്റ്നി ബംബിള്‍ ആരംഭിക്കുന്നത്. സ്ത്രീകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയാണ് ബംബിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1.7 ബില്യണ്‍ ധീരരായ വനിതകളാലാണ് ബംബിള്‍ ഈ ഉയര്‍ച്ച കൈവരിച്ചതെന്നാണ് വിറ്റ്നി നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x