ഓസ്ട്രേലിയ: സ്ത്രീകളെക്കാള്‍ കുറഞ്ഞ വരുമാനമുള്ള പുരുഷന്മാര്‍ ഗാര്‍ഹിക പീഡനത്തിലേര്‍പ്പെടുന്നത് 35 ശതമാനം വരെ വര്‍ധിക്കുന്നതായാണ് പുതിയ പഠന റിപ്പോര്‍ട്ട്. മാത്രവുമല്ല, ഒരു കുടുംബത്തിലെ ആകെ വരുമാനത്തിന്റെ പകുതിയില്‍ കൂടുതല്‍ സമ്പാദിക്കുന്ന സ്ത്രീകള്‍ മറ്റ് സ്ത്രീകളെക്കാള്‍ അധികം മാനസികമായി അധിക്ഷേപിക്കപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും സര്‍വേയില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് വരുമാനം കൂടുന്നത് വീട്ടിലെ പുരുഷന്മാര്‍ക്ക് ഭീഷണിയാവുകയും അവരുടെ അധികാരം ഉപയോഗിച്ച് ശാരീരികമായും മാനസികമായും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഒരു ദശാബ്ദത്തിലേറെയായി നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ സംസ്‌കാരത്തിലും, പ്രായത്തിലുമുള്ളവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
അതേസമയം കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് പുരുഷന്മാരാണെന്ന സ്ഥിരം ചിന്താഗതിക്ക് മാറ്റം വരുമ്പോഴാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഗവേഷകന്‍ റോബര്‍ട്ട് ബ്രൂണിഗ് ചൂണ്ടിക്കാട്ടുന്നു.
ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയറിന്റെ ഡാറ്റ പ്രകാരം ആറില്‍ ഒന്ന് ഓസ്ട്രേലിയന്‍ സ്ത്രീകള്‍ ശാരീരികമായോ ലൈംഗികമായോ പങ്കാളിയുടെ പീഡനത്തിനിരയായതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.