Currency

വിമന്‍സ് ബോട്ട് ടു ഗാസയിലെ പ്രതിനിധിയെ അനധികൃതമായി കസ്റ്റടിയില്‍ വച്ചു

Thursday, October 6, 2016 10:53 am

ഫൌസിയ ഹസന്‍ എന്ന ഡോക്ടറാണ് ഇസ്രയേലി ഉദ്യോഗസ്ഥരുടെ പിടിയിലായെന്ന് അറിഞ്ഞത്

ഫൌസിയ ഹസന്‍ എന്ന ഡോക്ടറാണ് ഇസ്രയേലി ഉദ്യോഗസ്ഥരുടെ പിടിയിലായെന്ന് അറിഞ്ഞത്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായത്.

ലോകനേതാക്കളോടും മലേഷ്യന്‍ സര്‍ക്കാരിനോടും ലോകമെമ്പാടുമുള്ള സമാധാനം കാംഷിക്കുന്നവരോടുമാണ് അവര്‍ സംസാരിച്ചത്. അനധികൃതമായി തങ്ങളെ കസ്റ്റടിയില്‍ എടുത്തതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും തങ്ങളെ റിലീസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വീഡിയോ.

വിമന്‍സ് ബോട്ട് ടു ഗാസ എന്ന സംഘടനയുടെ ഭാഗമായി പുറപ്പെട്ടവരുടെ ബോട്ട് ആണ് കാണാതായത്. ഇവരുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് വിമന്‍സ് ബോട്ട് ടു ഗാസയുടെ അധികൃതര്‍ പറഞ്ഞു.

ബോട്ടില്‍ ഇവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതോടൊപ്പം ബോട്ടില്‍ 1976 സമാധാനത്തിനുള്ള നോബല്‍ പുരസ്കാരജേതാവായ മേയ്റെഡ് മഗുവേറും ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിരവധി എന്‍.ജി.ഓ.കളിലും മറ്റും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് ഫൌസിയ ഹസന്‍. ഇവര്‍ക്ക് ,മൂന്ന് മക്കളും ആറു കൊച്ചുമക്കളുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x