Currency

വര്‍ക്ക് ഫ്രം ഹോം ഇംഗ്ളണ്ടിൽ പൂർണമായി നിർത്തലാക്കുന്നു

Sunday, May 15, 2022 3:20 pm
Work-from-home

 

ലണ്ടൺ: കോവിഡ് രോഗവ്യാപനത്തെത്തുടർന്നു ലോക് ഡൗണിൽ നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം നിർത്തലാക്കുന്നു. വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്ത ലക്ഷക്കണക്കിന് ജോലിക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള റുവാന്‍ഡ പ്ലാന്‍ ഉടന്‍ തുടങ്ങുമെന്നും ബോറിസ് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം കാര്യക്ഷമമല്ലാത്ത കാര്യമാണെന്ന് വ്യക്തമാക്കിയാണ് ആളുകളോട് ജോലിസ്ഥലത്തേക്ക് മടങ്ങിയെത്താന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വൈറ്റ്ഹാളില്‍ പോലും സര്‍ക്കാര്‍ ജോലിക്കാര്‍ വര്‍ക്ക് ഫ്രം ഹോം തുടരുന്നത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഡിവിഎല്‍എ, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തലത്തിലാണ് സിവില്‍ സര്‍വീസുകാരുടെ വര്‍ക്ക് ഫ്രം ഹോം പുരോഗമിക്കുന്നത്. ഈ അവസരത്തിലാണ് പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുന്നത്.

‘വര്‍ക്ക് ഫ്രം ഹോമില്‍ കാപ്പി ഉണ്ടാക്കിക്കൊണ്ടേയിരിക്കും, ഇതിന് ശേഷം ഫ്രിഡ്ജിലേക്ക് മെല്ലെ നടന്ന് ചീസ് ചെറുതായി മുറിച്ച്, തിരിയെ ലാപ്‌ടോപ്പിന് അരികിലേക്ക് എത്തുമ്പോഴേക്കും എന്താണ് ചെയ്തതെന്ന് തന്നെ മറന്നിരിക്കും’, വൈറ്റ്ഹാളിലെ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തെ പ്രധാനമന്ത്രി കളിയാക്കി.

അതേസമയം, അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള വിവാദ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബോറിസ് വ്യക്തമാക്കി. ആദ്യത്തെ 50 അനധികൃത കുടിയേറ്റക്കാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാടുകടത്തും. മനുഷ്യാവകാശത്തിന്റെ പേരില്‍ നിയമപരമായ കേസുകള്‍ നേരിടേണ്ടി വരുമെങ്കിലും തീരുമാനം മാറ്റില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

തൊഴിലിടങ്ങളില്‍ കൃത്യമായി ജോലിക്കാര്‍ എത്തിയെങ്കില്‍ മാത്രമേ ഉത്പാദനക്ഷമത വര്‍ദ്ധിച്ച്, ടൗണ്‍, സിറ്റി സെന്ററുകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x