Currency

ഹോട്ടലുകള്‍ക്ക് 50 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി

Monday, June 27, 2016 8:39 am

ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിയുടെ അനുമതി. ഇന്ത്യക്കാരുള്‍പ്പെടെ ഹോട്ടല്‍ മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം സഹായകരമാവും. നിലവിലിരുന്ന വ്യവസ്ഥ അനുസരിച്ച് സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യത്ത് നിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള തൊഴിലാളികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 25 ശതമാനം മാത്രമായിരുന്നു.

കുവൈറ്റ്: ഹോട്ടലുകള്‍ക്കും കാറ്ററിങ് കമ്പനികള്‍ക്കും 50 ശതമാനം വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിയുടെ അനുമതി. ഇന്ത്യക്കാരുള്‍പ്പെടെ ഹോട്ടല്‍ മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഈ തീരുമാനം സഹായകരമാവും. നിലവിലിരുന്ന വ്യവസ്ഥ അനുസരിച്ച് സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് വിദേശരാജ്യത്ത് നിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ള തൊഴിലാളികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 25 ശതമാനം മാത്രമായിരുന്നു.

കുവൈറ്റിലെ ഹോട്ടല്‍-കാറ്ററിങ് മേഖലയിൽ വേണ്ടത്ര തൊഴിലാളികളെ ലഭിക്കാത്തത് ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചുതുടങ്ങിയിരുന്നു. ഹോട്ടലുകളിലും, കാറ്ററിങ് കമ്പനികളിലും സ്വദേശികള്‍ ജോലിക്കെത്തുവാൻ വിമുഖത കാണിക്കുകയാണ്. ഇതാണ് വിദേശ തൊഴിലാളികളുടെ എണ്ണം 50 ശതമാനമാക്കുവാൻ അധികൃതരെ നിർബന്ധിതരാക്കിയത്.
ഹോട്ടൽ- കാറ്ററിങ് കമ്പനികള്‍ കൊണ്ടുവരുന്ന വിദേശ തൊഴിലാളികള്‍ക്ക് മറ്റു തൊഴില്‍ മേഖലയിലേക്ക് വിസ മാറാന്‍ അനുദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x