Currency

ഞായറാഴ്ച ദോഹയിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിന്​ സാങ്കേതിക തകരാർ

Sunday, June 3, 2018 5:44 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടേക് ഓഫിനിടെ വിമാനത്തിന് സാങ്കേതിക തകരാർ. ഞായറാഴ്ച രാവിലെ 11.40ന് ദോഹയിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. തുടർന്ന് വിമാനം തിരിച്ചുവിളിച്ച് യാത്രക്കാരെ ഇറക്കി.

ടേക് ഒാഫിനായി റൺവേയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് എൻജിനീയറിങ് വിഭാഗമാണ് തകരാർ കണ്ടെത്തിയത്. തുടർന്നു വിമാനം  തിരിച്ച് ഏപ്രണിലേക്ക് എത്തിക്കുകയായിരുന്നു. രാവിലെ 10.55ന് തിരുവനന്തപുരത്ത് നിന്നെത്തി ദോഹയിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x