Currency
MONIER_compressed

സിബിഎസ്ഇ ഇന്ത്യയ്ക്ക് പുറത്തുള്ള 10, 12 ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി; പുതിയ പരീക്ഷാ തീയ്യതി പിന്നീട് അറിയിക്കും

കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകളും മറ്റും ദീര്‍ഘകാലം അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓരോ രാജ്യങ്ങളിലും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍. പരീക്ഷ നടത്തിയാലും ഉത്തരക്കടലാസുകള്‍ ഇന്ത്യയിലെത്തിക്കാനും സാധ്യമാവില്ല. പരീക്ഷാഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുത്ത് സ്‌കൂളുകളെ അറിയിക്കും.



Most Read
Top
x