Currency

കൊച്ചി-കോഴിക്കോട് അതിവേഗ കപ്പൽ സർവീസിനു ഓണത്തോടെ തുടക്കം. ടിക്കറ്റ് നിരക്ക് 1000- 1200

Thursday, July 21, 2016 4:44 pm

മലയാളികൾക്ക് കടൽ യാത്രയ്ക്ക് അവസരമൊരുക്കി ആഡംബര കപ്പൽ സർവീസിന് ഓണത്തോടെ തുടക്കം. ശീതീകരിച്ച യാത്ര കപ്പലിൽ 130 പേർക്ക് ഒരേ സമയം യാത്ര ചെയ്യുവാനാകും.

 

മലയാളികൾക്ക് കടൽ യാത്രയ്ക്ക് അവസരമൊരുക്കുന്ന ആഡംബര കപ്പൽ സർവീസിന് ഓണത്തോടെ തുടക്കം. യാത്രക്കായുള്ള രണ്ടു കപ്പലുകൾ ഗ്രീസിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്. ശീതീകരിച്ച യാത്ര കപ്പലിൽ 130 പേർക്ക് ഒരേ സമയം യാത്ര ചെയ്യുവാനാകും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുവാൻ കഴിയുന്ന കപ്പലുകളാണ് എത്തിയിട്ടുള്ളത്. മൂന്നു മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തിനുള്ള സർവീസും ആരംഭിക്കും. കൊച്ചി-തിരുവനന്തപുരം യാത്രക്ക് രണ്ടു മണിക്കൂറിൽ താഴെ മാത്രമേ യാത്ര സമയം ഉണ്ടാവുകയുള്ളൂ.യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് പാൻട്രിയും കപ്പലിനുള്ളിൽ ഉണ്ടാകും.
ship2കൊച്ചി- മറൈൻ ഡ്രൈവ്, കോഴിക്കോട്- ബേപ്പൂർ, തിരുവനന്തപുരം-വിഴിഞ്ഞം എന്നിവിടങ്ങളിലാണ് യാത്ര കപ്പൽ അടുക്കുന്നതിനു സൗകര്യം ഒരുക്കുന്നത്. തുടക്കത്തിൽ ദിവസേന കൊച്ചി നിന്നും കോഴിക്കോടിനും തിരിച്ചും ഒരു സർവീസ് മാത്രമാകും ഉണ്ടാവുക. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. കിലോമീറ്ററിന് ഒരു രൂപ നിരക്കിൽ സംസ്ഥാന സർക്കാർ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്രകാരം 150 മുതൽ 220 രൂപ വരെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. ആയിരത്തിനും ആയിരത്തി ഇരുന്നൂറിനും ഇടയ്ക്കായിരിക്കും ടിക്കറ്റ് നിരക്ക്. ആഡംബര കപ്പൽ യാത്ര വിനോദ സഞ്ചാര മേഖലക്കും ഉണർവേകുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x