വൃദ്ധനില്‍ നിന്ന് 32 ഇഞ്ച് സിംസണ്‍ ഡബിള്‍ ബാരല്‍ ഷോര്‍ട്ട് ഗണ്‍ പിടിച്ചെടുത്തിട്ടുണ്ട്
മുത്തച്ഛനില്‍ നിന്ന് അറിയാതെ വെടിയേറ്റ കുട്ടിയില്‍ നിന്നും 15 പെല്ലെറ്റ് ഷെല്ലുകള്‍ കണ്ടെത്തി. ഓ.സി.പി.ഡി. സൂപ്രണ്ട് പറഞ്ഞതനുസരിച്ച് ജോഹോര്‍ ബരുവിലെ സുല്‍ത്താന അമീന ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന്‍ പത്ത് വയസുള്ള കുട്ടി അപകടനില തരണം ചെയ്തു.
“മെഡിക്കല്‍ ടീം കുട്ടിയുടെ തലയില്‍ നിന്നും ശരീരത്തില്‍ നിന്നുമായി ശസ്ത്രക്രിയയിലൂടെ 15 പെല്ലറ്റുകളാണ് നീക്കം ചെയ്തത്. ഇപ്പോഴും രണ്ട് ഷെല്ലുകള്‍ അവന്‍റെ ശരീരത്തിലുണ്ട്”, സൂപ്രണ്ട് പറഞ്ഞു. 79 വയസുകാരനായ കുട്ടിയുടെ മുത്തച്ഛനില്‍ നിന്നും പോലീസ് മൊഴിയെടുത്തു. 1960ലെ ആംസ് ആക്റ്റ് സെക്ഷന്‍ 39 പ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വൃദ്ധനില്‍ നിന്ന് 32 ഇഞ്ച് സിംസണ്‍ ഡബിള്‍ ബാരല്‍ ഷോര്‍ട്ട് ഗണ്‍ പിടിച്ചെടുത്തിട്ടുണ്ട്. തന്‍റെ കൃഷിയിടങ്ങളില്‍ ശല്യക്കാരായ കുരങ്ങന്മാരെയും ആനകളെയും ഓടിച്ചു വിടാനാണ് തോക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. കംപങ്ങ് മവായ് ബരുവിലെ കൃഷിയിടത്തില്‍ വച്ച് ചൊവ്വാഴ്ച രാവിലെ 9.10ന് അറിയാതെ കുട്ടിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
കുട്ടി കുരങ്ങനായിരുന്നു എന്നാണ് അയാള്‍ കരുതിയത്. കാട്ടുകുരങ്ങന്മാര്‍ ചേര്‍ന്ന് തോട്ടത്തിലെ മാംഗോസ്റ്റീനും മറ്റും പറിച്ചു തിന്ന് നശിപ്പിക്കുന്നതില്‍ അയാള്‍ അതീവ ദുഖിതനായിരുന്നു. ചൊവ്വാഴ്ച തോട്ടം പരിശോധിക്കാന്‍ പോയപ്പോള്‍ ഇയാള്‍ തോക്കും കയ്യില്‍ വച്ചിരുന്നു. ഇലകള്‍ക്ക് പിന്നില്‍ എന്തോ അനങ്ങുന്നത് കണ്ട് അത് കുരങ്ങന്‍ ആകുമെന്ന് കരുതി സ്വന്തം കൊച്ചുമകനെ അയാള്‍ വെടി വയ്ക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.