ഇതില്‍ 2,400 സ്തനാര്‍ബുത്തെ അതിജീവിച്ചവരും ഉള്‍പ്പെടുന്നു.
26-മത് വാര്‍ഷിക കൊമെന്‍ ഹൂസ്ട്ടന്‍ റേസ് ഇന്ന്. സ്തനാര്‍ബുദത്തിനെതിരെയുള്ള ക്യാംപെയിനിന്‍റെ ഭാഗമായാണ് ഇന്ന് പുലര്‍ച്ചെ 7.45 ന് ഹൂസ്റ്റണില്‍ റേസ് നടക്കുന്നത്. ഓട്ടത്തില്‍ പങ്കെടുക്കാന്‍ ഏകദേശം 20,000 ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2,400 സ്തനാര്‍ബുത്തെ അതിജീവിച്ചവരും ഉള്‍പ്പെടുന്നു.
സുസന്‍ ജി. കൊമെന്‍ എന്ന സ്തനാര്‍ബുദത്തിനെയും മറ്റ് രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി നല്‍കുന്ന സംഘടനയ്ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് ഈ റേസ് നടത്തുന്നത്. സ്തനാരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുക, അവബോധം ഉണര്‍ത്തുക, സ്തനാര്‍ബുദം കണ്ടെത്തുകയും ചികിത്സിക്കികുകയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ ചെയ്യുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
സാം ഹൂസ്ട്ടന്‍ പാര്‍ക്കില്‍ ഇന്ന രാവിലെ അഞ്ച് ,മണിക്കാണ് പരിപാടി തുടങ്ങുന്നത്. മത്സര വിഭാഗങ്ങളും അല്ലാത്തവയും ഇതില്‍ ഉള്‍പ്പെടുന്നു. 10.30നാണ് ക്യാന്‍സര്‍ അതിജീവിച്ചവരുടെ ഓട്ടം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.