ഒരു രേഖയും കൈയ്യിലില്ലാത്തവര്‍, ഹജ്ജ് നിയമ ലംഘനത്തില്‍ പെട്ടവര്‍, ഹജ്ജ് ഉംറ സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞവര്‍, സ്‌പോണ്‍സര്‍ മരണപ്പെട്ടവര്‍, ചുവപ്പ് വിഭാഗത്തില്‍ പെട്ടവര്‍ ഇവര്‍ക്കെല്ലാം മാപ്പ് ലഭിക്കും. പക്ഷേ, മാര്‍ച്ച് 19ന് മുന്‍പ് ഹുറൂബായവരായിരിക്കണം. പുതിയ കണക്ക് പ്രകാരം ഇതിന് ശേഷം ഹുറൂബാക്കപ്പെട്ടവരാണ് കൂടുതലും.
റിയാദ്: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബായവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്കായി ഈ മാസമാണ് രണ്ടാമതും പൊതുമാപ്പ് പ്രഖ്യാപിച്ചത്. പക്ഷേ മാര്‍ച്ച് 19ന് മുന്‍പ് ഹുറൂബായവര്‍ക്ക് മാത്രമാണ് ഈ പൊതുമാപ്പില്‍ അവസരം. ഇതിന് ശേഷമാണ് നിരവധി പേര്‍ ഹുറൂബായത്. ഇതോടെ കേന്ദ്ര വിദേശ കാര്യ മാന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.
ഒരു രേഖയും കൈയ്യിലില്ലാത്തവര്‍, ഹജ്ജ് നിയമ ലംഘനത്തില്‍ പെട്ടവര്‍, ഹജ്ജ് ഉംറ സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞവര്‍, സ്‌പോണ്‍സര്‍ മരണപ്പെട്ടവര്‍, ചുവപ്പ് വിഭാഗത്തില്‍ പെട്ടവര്‍ ഇവര്‍ക്കെല്ലാം മാപ്പ് ലഭിക്കും. പക്ഷേ, മാര്‍ച്ച് 19ന് മുന്‍പ് ഹുറൂബായവരായിരിക്കണം. പുതിയ കണക്ക് പ്രകാരം ഇതിന് ശേഷം ഹുറൂബാക്കപ്പെട്ടവരാണ് കൂടുതലും. ഇക്കാര്യം ഇന്ത്യന്‍ എംബസ്സി സഹായ കേന്ദ്രങ്ങളും സ്ഥിരീകരിക്കുന്നു. അസേതമയം പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ടവര്‍ക്ക് ആനുകൂല്യം ബാധകമല്ലെന്നതിനാല്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയാണ്.
രാജ്യത്തെ 21 കേന്ദ്രങ്ങളിലൂടെ സേവനം ഉപയോഗപ്പെടുത്താം. ഒക്ടോബര്‍ 19 വരെ നിയമലംഘകര്‍ക്ക് നാട്ടിലേക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ മടങ്ങാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.