Currency

ജര്‍മ്മനിയില്‍ അഭയാര്‍ഥികളായി എത്തിയവരില്‍ 1475 ശൈശവവിവാഹത്തിന് ഇരകളായ പെണ്‍കുട്ടികളും

Monday, September 12, 2016 4:14 pm

രാജ്യത്ത് അഭയാര്‍ഥികളായെത്തിയ പെണ്‍കുട്ടികളില്‍ 361 പേര്‍ പതിനാല് വയസ് തികയും മുന്‍പേ വിവാഹിതരായവരെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബര്‍ലിന്‍: ശൈശവവിവാഹത്തിനു ഇരകളായി  1475 പെണ്‍കുട്ടികള്‍ ജര്‍മ്മനിയില്‍ അഭയാര്‍ഥികളായി എത്തിയതായി റിപ്പോര്‍ട്ട്. മൈഗ്രേഷന്‍ ഓഫീസില്‍ വിവാഹിതര്‍ എന്നെഴുതി രജിസ്ററര്‍ ചെയ്തിരിക്കുന്ന അഭയാര്‍ഥികളുടെ കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. 

ഇവരില്‍ അധികവും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നോ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ എത്തിയവരാണ്, രാജ്യത്ത് അഭയാര്‍ഥികളായെത്തിയ പെണ്‍കുട്ടികളില്‍ 361 പേര്‍ പതിനാല് വയസ് തികയും മുന്‍പേ വിവാഹിതരായവരെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

സിറിയയില്‍നിന്നും 664 പെണ്‍കുട്ടികള്‍ ആണ് ജര്‍മ്മനിയില്‍ ഇങ്ങനെ എത്തിയത് . അഫ്ഗാനിസ്ഥാനില്‍നിന്ന് 157, ഇറാക്കില്‍നിന്ന് 100, ബള്‍ഗേറിയയില്‍നിന്ന് 65, പോളണ്‍ടില്‍നിന്ന് 41, റുമാനിയയില്‍നിന്ന് 33, ഗ്രീസില്‍ നിന്ന് 32 എന്നിങ്ങനെയാണ് കണക്കുകള്‍.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x