അന്താരാഷ്ടതലത്തില്‍ കുടിയേറ്റത്തെ സംബന്ധിച്ച് രാജ്യത്തിന്‍റെ കൂറ് തെളിയിക്കുന്നതാണ് ഈ തീരുമാനം
മാസാവസാനത്തോടെ 421 സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുന്നു. അന്താരാഷ്ടതലത്തില്‍ കുടിയേറ്റത്തെ സംബന്ധിച്ച് രാജ്യത്തിന്‍റെ കൂറ് തെളിയിക്കുന്നതാണ് ഈ തീരുമാനം. പ്രകൃതിദുരന്തവും യുദ്ധവും മറ്റുമായി വലയുന്ന സഹജീവികളെ മലേഷ്യ ഒരിക്കലും തഴയില്ലെന്ന്‍ മലേഷ്യന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ അഹമ്മദ് സഹിദ് ഹമീദി പറഞ്ഞു.
യു. എന്‍ന്‍റെ യോഗത്തിലാണ് ഈ തീരുമാനമറിയിച്ചത്. 70ആം യു.എന്‍.ജനറല്‍ അസ്സംബ്ലിയില്‍ മൂന്ന്‍ വര്‍ഷം കൊണ്ട് 3,000 സിറിയന്‍ അഭയാര്‍ത്ഥികളെ മലേഷ്യ സീകരിക്കുമെന്ന തീരുമാനമുണ്ടായിരുന്നു. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി പ്രധാന മന്ത്രി ഇതനുസ്മരിച്ചു.
29 മേയ് 2016ഓടെ 79 സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിച്ചു. മാനുഷിക പരിഗണന വച്ച് 1997 മുതല്‍ 2003 വരെ ബോസ്നിയയില്‍ നിന്നും ഹെര്സോവിനയില്‍ നിന്നും 340 പേരെയാണ് രാജ്യം സ്വീകരിച്ചത്. അത് പോലെ തന്നെ വിയട്നാമീസുകളെയും രാജ്യം സ്വീകരിച്ചിരുന്നു.
കുടിയേറ്റം മൂലം രാജ്യ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. അനധികൃത കുടിയേറ്റവും അത്മ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അടിയന്തിരമായി തടയേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.