ടൈംസ് ഹൈയര്‍ എജുകേഷന്‍(ടി.എച്.ഇ.) നടത്തിയ സര്‍വേയിലാണ് 2016ലെ മികച്ച 980 യൂണിവേഴ്സിറ്റികളില്‍ മലേഷ്യയിലെ ഏഴ് യൂണിവേഴ്സിറ്റികളെ ഉള്‍പ്പെടുത്തിയത്
ടൈംസ് ഹൈയര്‍ എജുകേഷന്‍(ടി.എച്.ഇ.) നടത്തിയ സര്‍വേയിലാണ് 2016ലെ മികച്ച 980 യൂണിവേഴ്സിറ്റികളില്‍ മലേഷ്യയിലെ ഏഴ് യൂണിവേഴ്സിറ്റികളെ ഉള്‍പ്പെടുത്തിയത്.
യൂണിവേഴ്സിറ്റി കെബംഗസസാന്‍ മലേഷ്യ(യു.കെ.എം.), യൂണിവേഴ്സിറ്റി പുത്ര മലേഷ്യ(യു.പി.എം.), യൂണിവേഴ്സിറ്റി സെയിന്‍സ് മലേഷ്യ(യു.എസ്.എം.), യൂണിവേഴ്സിറ്റി ടെക്നോളജി മലേഷ്യ(യു.ടി.എം.), യൂണിവേഴ്സിറ്റി ടെക്നോളജി പെട്രോണാസ്(യു.ടി.പി.), യൂണിവേഴ്സിറ്റി ടെക്നോളജി മാര(യുഐ.ടി.എം.), യൂണിവേഴ്സിറ്റി ഉതാര മലേഷ്യ(യു.യു.എം.) എന്നിവയാണവ.
യു.ടി.പിയും യു.യു.എം ഉം 601 മുതല്‍ 800 വരെയുള്ള ബാന്‍ഡിലാണ് ഉള്‍പ്പെട്ടത്. സമീപകാലങ്ങളിലായി മലേഷ്യ ഉപരിപഠനത്തിനായി വലിയ തുക മുടക്കുന്നുണ്ട്. ലോകോത്തര യൂണിവേഴ്സിറ്റികളായി മലേഷ്യന്‍ യൂണിവേഴ്സിറ്റികളെ നമാറ്റിയെടുക്കാനാണ് ശ്രമം.
ഫലത്തില്‍ വിവിധ യൂണിവേഴ്സിറ്റികളുടെ മേധാവികള്‍ സന്തോഷം പ്രകടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.