ഡോക്ടര്‍മാരെയുള്‍പ്പെടെയുള്ള മറ്റ് ആശുപത്രി ജീവനക്കാരെയും ആക്രമിച്ച കേസില്‍ എട്ട് പേര്‍ അറസ്റ്റിലായി.
ഡോക്ടര്‍മാരെയുള്‍പ്പെടെയുള്ള മറ്റ് ആശുപത്രി ജീവനക്കാരെയും ആക്രമിച്ച കേസില്‍ എട്ട് പേര്‍ അറസ്റ്റിലായി. ഏഴ് വയസുള്ള ഒരു കുട്ടി അപ്പോളോ ആശുപത്രിയില്‍ വച്ച് മരിച്ചതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 24ന് പ്രസ്തുത സംഭവമുണ്ടായത്.
കിരണ്‍(35) ആണ് സംഭവത്തിലെ പ്രധാന പ്രതി. വ്യാഴാഴ്ച രാവിലെ കിരണുള്‍പ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചാര്‍ത്തിയാണ് അറസ്റ്റ്.
സെപ്റ്റംബര്‍ 20ന് കടുത്ത പനിയും ച്ഛര്‍ദിയുമായി ഏഴു വയസുള്ള പെണ്‍കുട്ടിയെ അപ്പോളോയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ചുഴലി രോഗം ബാധിച്ചതായിരുന്നു പ്രശ്നകാരണം. എന്നാല്‍ ചികിത്സാപിഴവ് മൂലമാണ് കുട്ടിയുടെ രോഗം വഷളായതെന്ന് ആരോപിച്ചായിരുന്നു അക്രമികള്‍ ഇവരെ മര്‍ദ്ദിച്ചത്.
എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ഡോ.രാധാകൃഷ്ണക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. കേസും മറുകേസുമായി ഇത് മുന്നോട്ട് പോവുകയാണ്. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.