Currency

പൊതുമാപ്പിന് ശേഷം സൗദിയില്‍ അറസ്റ്റിലായവരുടെ എണ്ണം 8000 കവിഞ്ഞു

സ്വന്തം ലേഖകന്‍Sunday, November 19, 2017 8:16 am

റിയാദ്: നിയമലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി അനുവദിച്ച പൊതുമാപ്പ് അവസാനിച്ചതിനു പിന്നാലെ സൗദിയില്‍ ആരംഭിച്ച പരിശോധനയില്‍ അറസ്റ്റിലായവരുടെ എണ്ണം എണ്ണായിരം കവിഞ്ഞു. വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 7500 പേരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇഖാമ, താമസ നിയമലംഘകരാണ് പിടിയിലായത്.

വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന പരിശോധനയില്‍ രേഖകളില്ലാത്ത വിദേശികളെ സഹായിച്ച സ്വദേശികളും പിടിയിലായി. താമസ സ്ഥലങ്ങളും സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്. രാജ്യത്തേക്ക് അനധികൃമായി കടക്കാന്‍ ശ്രമിച്ച 21000 പേരെയും പിടികൂടി. രേഖകളില്ലാതെ രാജ്യം വിടാന്‍ ശ്രമിച്ച 872 പേരും പിടിയിലായിട്ടുണ്ട്.

നടപടി പൂര്‍ത്തിയാകും വരെ കഫീലുമാരും സ്ഥാപനങ്ങളും നിയമലംഘകരെ പിടികൂടാന്‍ സഹായിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. പുണ്യ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x