കൊച്ചുമകനെന്ന്‍ തെറ്റിദ്ധരിപ്പിച്ചാണ് വൃദ്ധയുടെ കയ്യില്‍ നിന്നും അജ്ഞാതന്‍പണം തട്ടിയത്
കൊച്ചുമകനെന്ന്‍ തെറ്റിദ്ധരിപ്പിച്ചാണ് വൃദ്ധയുടെ കയ്യില്‍ നിന്നും അജ്ഞാതന്‍പണം തട്ടിയത്. കഴിഞ്ഞ വേനല്‍ക്കാലത്ത് എര്‍മ ഫിലിപ്സിന്‍റെ കൊച്ചുമകനായ റിച്ചാര്‍ഡ് ബ്രയാന്റ് ഗള്‍ഫില്‍ പഠനസംബന്ധമായി ഒരു കപ്പലില്‍ ജോലി ചെയ്യുകയായിരുന്നു.
ബ്രയാന്റിന് അമ്മൂമ്മയോട് വലിയ കാര്യമാണ്. ഏത് തുറമുഖനഗരത്തില്‍ എത്തിയാലും അവന്‍ അമ്മൂമ്മയെ വിളിച്ച് സംസാരിക്കും. ഒരു രാത്രി റിച്ചാര്‍ഡ് ആണെന്ന് പറഞ്ഞ് ഫിലിപ്സിന് ഒരു കോള്‍ വന്നു. താന്‍ ഒരു അപകടത്തില്‍ പെട്ടിരിക്കുകയാണെന്നും എന്തൊക്കെയോ കാരണങ്ങളാല്‍ ജയിലില്‍ അടക്കപ്പെട്ടെന്നും അയാള്‍ അവരെ തെറ്റിദ്ധരിപ്പിച്ചു. വക്കീലിനെ കാണാന്‍ പണം ആവശ്യമെന്നും ഫിലിപ്സിനോട് അവന്‍ പറഞ്ഞു.
ഫിലിപ്സ് തന്‍റെ കയ്യിലുള്ള മുഴുവന്‍ സമ്പാദ്യവും അവര്‍ പറഞ്ഞ അക്കൌണ്ടിലേക്ക് അയച്ചു. എന്നാല്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് പറഞ്ഞ് അവര്‍ വീട് പണയം വയ്ക്കാന്‍ തീരുമാനിച്ചു. വക്കീല്‍ ഫീസിനു വേണ്ടിയാണ് വീട് പണയം വയ്ക്കുന്നതെന്നും കൊച്ചുമകനെ നേരില്‍ കണ്ടപ്പോള്‍ അവര്‍ പറയുകയുണ്ടായി. അപ്പോഴാണ് അവര്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ബ്രയാന്റ്റ് മനസിലാക്കുന്നത്.
കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയപ്പോള്‍ അവര്‍ ബാങ്കില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ബാങ്കിന് കാര്യമായൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.