'കുടിയേറ്റക്കാര്‍ ഇല്ലാത്ത ഒരു ദിനം' എന്ന പേരിലാണ് വിവിധ സംഘടനകള്‍ ബഹിഷ്കരണ പരിപാടി സംഘടിപ്പിച്ചത്. ചിക്കാഗോ, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ട്രംപ് വിരുദ്ധ റാലികളും നടന്നു.
ചിക്കാഗോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ നടത്തിയ ബഹിഷ്കരണത്തിനു രാജ്യത്ത് വ്യാപക പിന്തുണ. ‘കുടിയേറ്റക്കാര്‍ ഇല്ലാത്ത ഒരു ദിനം’ എന്ന പേരിലാണ് വിവിധ സംഘടനകള്‍ ബഹിഷ്കരണ പരിപാടി സംഘടിപ്പിച്ചത്. ചിക്കാഗോ, ഹൂസ്റ്റണ്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ട്രംപ് വിരുദ്ധ റാലികളും നടന്നു.
ഷോപ്പിങ്ങും ഹോട്ടല്‍ ഭക്ഷണവും ഒഴിവാക്കിയും ക്ലാസുകള്‍ ബഹിഷ്കരിച്ചും കുടിയേറ്റക്കാർ നടത്തിയ സമരത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, നോര്‍ത്ത് ഒയാമല്, റാലിഗ് എന്നിവിടങ്ങളില്‍ കുടിയേറ്റ ജീവനക്കാര്‍ ജോലി ചെയ്യുന്ന മിക്ക റസ്റ്റൊറന്റുകളും അടഞ്ഞു കിടന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.