നിലവില്‍ വിദേശികളില്‍ നിന്ന് ക്ലിനിക്കുകള്‍ ഒരു ദീനാറും ആശുപത്രികള്‍ രണ്ട് ദീനാറുമാണ് പരിശോധന ഫീസ് ഈടാക്കുന്നത്. വിദേശികളില്‍ അധികവും ഗാര്‍ഹിക ജോലിക്കാരായതിനാല്‍ മരുന്നിന് ഫീസ് ഏര്‍പ്പെടുത്തുന്നത് സ്പോണ്‍സര്‍മാരായ സ്വദേശികള്‍ക്ക് കൂടുതല്‍ ബാധ്യത സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വിദേശികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നത് തുടരും. കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് ആശുപത്രികളുടെയും ഇനീഷ്യല്‍ ഹെല്‍ത്ത് കെയര്‍ സെന്ററുകളുടെയും നിര്‍മാണം പൂര്‍ത്തിയാവുന്നത് വരെയാണ് വിദേശികള്‍ക്ക് ഈ ആനുകൂല്യം തുടര്‍ന്ന് ലഭിക്കുക. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ വിദേശികളില്‍ നിന്ന് ക്ലിനിക്കുകള്‍ ഒരു ദീനാറും ആശുപത്രികള്‍ രണ്ട് ദീനാറുമാണ് പരിശോധന ഫീസ് ഈടാക്കുന്നത്. വിദേശികളില്‍ അധികവും ഗാര്‍ഹിക ജോലിക്കാരായതിനാല്‍ മരുന്നിന് ഫീസ് ഏര്‍പ്പെടുത്തുന്നത് സ്പോണ്‍സര്‍മാരായ സ്വദേശികള്‍ക്ക് കൂടുതല്‍ ബാധ്യത സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.
നേരത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികള്‍ക്ക് മരുന്നു സൗജന്യമായി നല്‍കുന്നത് നിര്‍ത്തണമെന്നും വിദേശികളില്‍ നിന്ന് മരുന്നിന് ഫീസ് വാങ്ങണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗം സഫാഹ് അല്‍ ഹാഷിം കരട് പ്രമേയം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശങ്കയൊഴിവാക്കുന്നതിനായി മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെ ഡോക്ടര്‍മാരില്‍ നിന്നും എം.പിമാരില്‍നിന്നും വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.