Currency

സൗദിയില്‍ പൊതുമാപ്പ് സമയപരിധിക്ക് ശേഷമുള്ള അനധികൃത താമസക്കാരെ ക്രിമിനലുകളായി പരിഗണിക്കും

സ്വന്തം ലേഖകന്‍Tuesday, March 21, 2017 5:33 pm

മൂന്ന് മാസത്തെ പൊതുമാപ്പിന് ശേഷവും രാജ്യത്ത് അനധികൃതമായി താമസക്കുന്നവരെയും നിയമലംഘകരെയുമാണ് ക്രമിനലുകളായി പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഇവരുടെ രേഖകള്‍ ബന്ധിപ്പിക്കും.

 

റിയാദ്: സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് ശേഷവും അനധികൃതമായി താമസിക്കുന്നവരെ ക്രിമിനലുകളായി പരിഗണിക്കും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ നിന്ന് രണ്ട് ലക്ഷത്തി എണ്‍പത്തി ആറായിരം പേര്‍ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

മൂന്ന് മാസത്തെ പൊതുമാപ്പിന് ശേഷവും രാജ്യത്ത് അനധികൃതമായി താമസക്കുന്നവരെയും നിയമലംഘകരെയുമാണ് ക്രമിനലുകളായി പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഇവരുടെ രേഖകള്‍ ബന്ധിപ്പിക്കും. അനധികൃതമായി രാജ്യത്ത് കഴിയുന്ന പലരും തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെടുന്നവരും ആയുധക്കച്ചവടം, മയക്കുമരുന്ന് കടത്ത് എന്നിവയില്‍ ഏര്‍പ്പെടുന്നവരാണെന്നും തെളിഞ്ഞിട്ടുണ്ട്.

2016ല്‍ മാത്രം 2,86,000 തൊഴിലാളികള്‍ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായും ഇവരില്‍ 45,000 പേര്‍ വീട്ടുജോലിക്കാരാണെന്നും തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു. ഇത്തരത്തില്‍ ഒളിച്ചോടുന്നവരെയാണ് സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കുന്നത്. ഹുറൂബാക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ട്.

ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളാണ് നിയമലംഘകരെ കണ്ടെത്തുന്നതിന് നേതൃത്വം നല്‍കുന്നത്. പരിശോധനക്കായി പുതിയ രീതി സ്വീകരിച്ചിട്ടുണ്ട്. 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കുവഹിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x