Currency

പൊതുമാപ്പ്: സൗദിയില്‍ 98 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും

സ്വന്തം ലേഖകന്‍Thursday, March 23, 2017 2:53 pm

നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ 13 എണ്ണം റിയാദിലും ആറെണ്ണം കിഴക്കന്‍ മേഖലയിലും നാലെണ്ണം മക്ക മേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. അസീര്‍, മദീന, തബൂക്ക്, ഖസീം മേഖലകള്‍ക്ക് മൂന്ന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. അല്‍ബഹ, ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് കേന്ദ്രവും നജ്‌റാന്‍ , ജിസാന്‍, ഹാഇല്‍ എന്നീ മേഖലകളില്‍ ഒരോ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.

റിയാദ്: പൊതുമാപ്പിനെ തുടര്‍ന്ന് സൗദിയില്‍ 98 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പില്‍ വിദേശികളെ സ്വദേശങ്ങളിലേക്കയക്കാനാണ് വിവിധ മേഖലകളിലായി 98 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം അതിര്‍ത്തി മേഖലകളില്‍ നിയമലംഘകരെ പിടികൂടാന്‍ കോസ്റ്റല്‍ ഗാര്‍ഡിന് കീഴില്‍ വ്യാപക പരിശോധന നടത്തും. ഈ മാസം 29 മുതലാണ് പൊതുമാപ്പ് പ്രാബല്യത്തില്‍ വരുന്നത്.

നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ 13 എണ്ണം റിയാദിലും ആറെണ്ണം കിഴക്കന്‍ മേഖലയിലും നാലെണ്ണം മക്ക മേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. അസീര്‍, മദീന, തബൂക്ക്, ഖസീം മേഖലകള്‍ക്ക് മൂന്ന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. അല്‍ബഹ, ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് കേന്ദ്രവും നജ്‌റാന്‍ , ജിസാന്‍, ഹാഇല്‍ എന്നീ മേഖലകളില്‍ ഒരോ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.

പൊതുമാപ്പ് കാലയളവില്‍ നിയമ ലംഘകര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ നാട്ടിലേക്ക് പൊകാന്‍ സാധിക്കും. എന്നാല്‍ പൊതുമാപ്പ് കാലാവധിക്ക് ശേഷം അനധികൃതമായി താമസിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴയും ശിക്ഷയുമുണ്ടാകും. രണ്ടു വര്‍ഷത്തിനിടെ വിവിധ പ്രവിശ്യകളില്‍ നിന്ന് 2.5 ദശലക്ഷം നിയമ ലംഘകരെ നാടുകടത്തിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x