ഔട്പാസ് ആവശ്യമുളളവര്‍, ഒളിച്ചോടിയവര്‍, ഇഖാമ ഇല്ലാത്തവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി പ്രത്യേകം വിഭാഗമായി തിരിച്ചാണ് രജിസ്ട്രേഷന് നടപടികള്‍ പൂരിത്തിയാക്കുന്നത്. ആദ്യ ദിവസം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഏപ്രില്‍ അഞ്ചിന് ഔട്ട്പാസ് വിതരണം ചെയ്യുമെന്ന് എംബസി അറിയിച്ചു.
റിയാദ്: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ആദ്യ ദിവസമെത്തിയത് 800 ഇന്ത്യന്‍ തൊഴിലാളികള്‍. ആദ്യ ദിവസം എത്തിയതില്‍ 15 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. വിപുലമായ സൗകര്യങ്ങളാണ് എംബസിയില്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
നിയമ ലംഘകരായി സൗദിയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ രാവിലെ ആറു മുതല്‍ തന്നെ ഇന്ത്യന്‍ എംബസി പരിസരത്ത് എത്തിയിരുന്നു. പത്തു കൗണ്ടറുകളിലായി എട്ടരയോടെ പ്രവര്‍ത്തനം ആരംഭിച്ച രജിസ്ട്രേഷന് കൗണ്ടറുകളില ഉദ്യോഗസ്ഥരും വോളന്റയിര്മരും ഔട്ട്പാസിനുളള അപേക്ഷകള്‍ സ്വീകരിച്ചു. ഔട്പാസ് ആവശ്യമുളളവര്‍, ഒളിച്ചോടിയവര്‍, ഇഖാമ ഇല്ലാത്തവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി പ്രത്യേകം വിഭാഗമായി തിരിച്ചാണ് രജിസ്ട്രേഷന് നടപടികള്‍ പൂരിത്തിയാക്കുന്നത്. ആദ്യ ദിവസം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഏപ്രില്‍ അഞ്ചിന് ഔട്ട്പാസ് വിതരണം ചെയ്യുമെന്ന് എംബസി അറിയിച്ചു.
സൗദി പാസ്പോര്‍ട്ട് വകുപ്പ് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും നൂറുകണക്കിന് ആളുകള്‍ക്കാണ് ആദ്യ ദിവസം ഫൈനല്‍ എക്സിറ്റ് അനുവദിച്ചു നല്‍കിയത്. റിയാദില്‍ മലസ് സിത്തീന്‍ സ്ട്രീറ്റിലെ പഴയ നൂറ യൂണിവേഴ്സിറ്റി ഗേറ്റ് നമ്പര്‍ ഏഴില്‍ പുരുഷന്മാര്ക്കും, ഗേറ്റ് നമ്പര്‍ എട്ടില്‍ സ്ത്രീകളള്ക്കുമാണ് എക്സിറ്റ് കൗണ്ടറുകള്‍ ഒരുക്കിയിട്ടുളളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.