പൊതുമാപ്പ് പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 8,478 തൊഴിലാളികള്‍ക്കു ഇന്ത്യയിലേക്കു മടങ്ങാന്‍ ഔട്ട്പാസ് വിതരണം ചെയ്തു. 11,608 അപേക്ഷകളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ എംബസി പറഞ്ഞു.
റിയാദ്: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 8,478 തൊഴിലാളികള്‍ക്കു ഇന്ത്യയിലേക്കു മടങ്ങാന്‍ ഔട്ട്പാസ് വിതരണം ചെയ്തു. 11,608 അപേക്ഷകളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ എംബസി പറഞ്ഞു.
എംബസിയുടെ നേതൃത്വത്തില്‍ സൗദിയിലെ ഗ്രാമ പ്രദേശങ്ങളില്‍ ശക്തമായ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ നിയമ ലംഘകര്‍ ഔട്ട്പാസിന് സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ട്. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ അംബാസഡര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളിലെ ഇന്ത്യന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് സാമൂഹിക പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നിരുന്നു.
അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരില്‍ പരമാവധി ആളുകള്‍ക്ക് ഔട്ട്പാസ് വിതരണം ചെയ്യാന്‍ കഴിഞ്ഞതായും ബാക്കിയുള്ളവര്‍ക്ക് എത്രയും വേഗം ഔട്ട്പാസ് വിതരണം ചെയ്യുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.
അതേസമയം പൊതുമാപ്പ് പ്രഖ്യാപിച്ചത് ഫലപ്രദമായി വിനിയോഗിക്കാന്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ പ്രവാസി സമൂഹവും കാണിക്കുന്ന താല്പര്യം അഭിനന്ദനാര്‍ഹമാണെന്ന് സൗദി പാസ്പോര്‍ട്ട് വകുപ്പ് മീഡിയാ ഡയറക്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.