Currency

പൊതുമാപ്പ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ ഇരുപതിനായിരത്തിലധികം പേര്‍; കൂടുതലും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍

സ്വന്തം ലേഖകന്‍Wednesday, May 3, 2017 4:09 pm

ഇന്ത്യയിലേക്ക് തിരിക്കാനായി 20,321 പേരാണ് അപേക്ഷിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അറിയിച്ചു. ഇതില്‍ അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടുകാര്‍ക്ക് പിന്നാലെ യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നത്.

 

റിയാദ്: പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്ക് തിരിക്കാനായി അപേക്ഷിച്ചിരിക്കുന്നത് ഇരുപതിനായിരത്തിലധികം പേര്‍. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ അനധികൃതമായി പ്രവേശിച്ചവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേരാണ് പൊതുമാപ്പ് ആനുകൂല്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. തൊണ്ണൂറു ദിവസമാണ് സൗദി ഭരണകൂടം അനുവദിച്ചിരിക്കുന്ന കാലാവധി.

ഇന്ത്യയിലേക്ക് തിരിക്കാനായി 20,321 പേരാണ് അപേക്ഷിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അറിയിച്ചു. ഇതില്‍ അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടുകാര്‍ക്ക് പിന്നാലെ യു.പി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതില്‍ ഏറെയും സാധാരണ തൊഴിലുകളുമായി ബന്ധപ്പെട്ടവരാണ്.

2013ല്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു പൊതുമാപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ രാജ്യത്തെ 21 പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x