23,155 ഇന്ത്യക്കാര്‍ ഇതുവരെ എംബസിയുടെയും കോണ്സുലേറ്റിയും സഹായം തേടി. ഇവരില്‍ ഭൂരിപക്ഷത്തിനും ഔട്ട് പാസ് നല്‍കിയതായി എംബസി വ്യക്തമാക്കി. കൂടാതെ പാസ്പോര്‍ട്ട് കയ്യിലുള്ള നിയമ ലംഘകരായ വലിയൊരു വിഭാഗവും നേരത്തെ തന്നെ പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
റിയാദ്: സൗദിയില്‍ ഒന്നരമാസത്തോളമായി തുടരുന്ന പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ രാജ്യം വിടാന്‍ സന്നദ്ധരായ ഇന്ത്യക്കാരുടെ എണ്ണം കാല് ലക്ഷത്തിന് മുകളിലത്തെി. മലയാളികളുടെ എണ്ണം ആയിരത്തഞ്ഞൂറ് കടന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു. നിയമ ലംഘകര്‍ക്ക് രാജ്യം വിടാന്‍ അവശേഷിക്കുന്നത് ഒന്നരമാസത്തെ സമയമാണ്.
23,155 ഇന്ത്യക്കാര്‍ ഇതുവരെ എംബസിയുടെയും കോണ്സുലേറ്റിയും സഹായം തേടി. ഇവരില്‍ ഭൂരിപക്ഷത്തിനും ഔട്ട് പാസ് നല്‍കിയതായി എംബസി വ്യക്തമാക്കി. കൂടാതെ പാസ്പോര്‍ട്ട് കയ്യിലുള്ള നിയമ ലംഘകരായ വലിയൊരു വിഭാഗവും നേരത്തെ തന്നെ പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരുടെ എണ്ണം വ്യക്തമല്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1500 മലയാളികളാണ് ഇതുവരെ ഔട്ട് പാസിനായി എംബസിയെ സമീപിച്ചിരിക്കുന്നത്.
ജിദ്ദയില്‍ 413 മലയാളികളും റിയാദ് എംബസിയില്‍ നിന്ന് മലയാളികളായ 1087 പേരും ഔട്ട്സ് നേടിയിട്ടുണ്ട്. പാസ്പോര്‍ട്ട് കയ്യിലുണ്ടായിരുന്നവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലേക്ക് മടങ്ങിയവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയിരിക്കും. പൊതുമാപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മടക്കയാത്രക്ക് സന്നദ്ധരാകുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നുറപ്പാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.