
റിയാദ്: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഇതിനകം മൂന്നരലക്ഷം നിയമലംഘകര്‍ പ്രയോജനപ്പെടുത്തിയതായി അധികൃതര്‍. പാസ്പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ദൈഫുല്ല അല്‍ ഹുവൈഫിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് ഈ മാസം 26ന് അവസാനിക്കാനിരിക്കെ 3.45 ലക്ഷം നിയമലംഘകര്‍ പുറത്തുപോവാനുള്ള അനുമതി നേടിയിട്ടുണ്ട്. നിയമലംഘകരായ മുഴുവന്‍ വിദേശികളും എത്രയുംവേഗം രാജ്യം വിടണമെന്നും ഇതിനുള്ള അനുമതി നേടണമെന്നും അദേഹം പറഞ്ഞു.
ഇതിനായി രാജ്യത്തെ 13 പ്രവിശ്യകളിലും പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. റംസാനില്‍ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളില്‍ നിയമ ലംഘകര്‍ക്ക് സേവനം ലഭ്യമാണ്. മാര്‍ച്ച് 29നാണ് സൗദിയില്‍ 90 ദിവസത്തെ പൊതുമാപ്പ് ആരംഭിച്ചത്. ഇനിയുളള 22 ദിവസം ശിക്ഷയില്ലാതെ മടങ്ങാനുള്ള അവസരം മുഴുവന്‍ പേരും പ്രയോജനപ്പെടുത്തണമെന്നും മേജര്‍ ജനറല്‍ ദൈഫുല്ല അല്‍ഹുവൈഫി പറഞ്ഞു.
പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ മടങ്ങിവരാന്‍ അവസരമുണ്ട്. എന്നാല്‍ പൊതുമാപ്പില്‍ രാജ്യംവിടാതെ കഴിയുന്ന നിയമ ലംഘകര്‍ പിടിക്കപ്പെട്ടാല്‍ ഇവരുടെ വിരലടയാളം രേഖപ്പെടുത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പൊതുമാപ്പ് കഴിയുന്നതോടെ രാജ്യത്ത് ശക്തമായ റെയ്ഡുകള്‍ ആരംഭിക്കും. അനധികൃതമായി താമസിക്കുന്നവര്‍ക്ക് അഭയം നല്കുന്ന വിദേശികളെ നാടുകടത്തും. ഇവര്‍ പിഴയും തടവും ശിക്ഷ ലഭിക്കുമെന്നും പാസ്പോര്‍ട്ട് വകുപ്പ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.