Currency

ഖത്തര്‍ 4000 പശുക്കളെ വിമാന മാര്‍ഗം ഇറക്കുമതി ചെയ്യുന്നു

സ്വന്തം ലേഖകന്‍Tuesday, June 13, 2017 3:44 pm

ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ നിത്യോപയോഗത്തില്‍ ഖത്തറികള്‍ അധികം പ്രതിസന്ധി നേരിട്ടത് പാല്‍ ക്ഷാമം ആയിരുന്നു. ഖത്തറിന് പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ വേണ്ടി 4,000 പശുക്കളെയാണ് അല്‍ ഖയ്യാത്ത് ഇറക്കുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ഇറക്കുമതി. വിമാനത്തിലാണ് പശുക്കളെ എത്തിക്കാനുള്ള പദ്ധതി.

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഒറ്റയടിക്ക് വിഛേദിച്ചത് ഖത്തറിന് വന്‍ തിരിച്ചടിയായിരുന്നു. നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും നിര്‍മാണ സാമഗ്രികളും എല്ലാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. പെട്ടെന്ന് വിലക്ക് വന്നപ്പോള്‍ ഖത്തര്‍ സ്തംഭിക്കുന്ന അവസ്ഥയിലായി. ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ നിത്യോപയോഗത്തില്‍ ഖത്തറികള്‍ അധികം പ്രതിസന്ധി നേരിട്ടത് പാല്‍ ക്ഷാമം ആയിരുന്നു.

ഖത്തറിലേക്കുള്ള പാല്‍ ഇറക്കുമതി ഏതാണ്ട് നിലച്ച നിലയില്‍ ആയിരുന്നു ആദ്യ ദിവസങ്ങളില്‍. സൗദി അറേബ്യയില്‍ നിന്നായിരുന്നു ഖത്തര്‍ പാലും പാല്‍ ഉത്പന്നങ്ങളും പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. കര അതിര്‍ത്തിപോലും സൗദി അടച്ചതോടെ ഖത്തര്‍ പ്രതിസന്ധിയിലായി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പാല്‍ കിട്ടാനില്ല. ഭക്ഷ്യമേഖലകളെല്ലാം സ്തംഭിക്കുന്ന അവസ്ഥയിലായി. എന്നാല്‍ ഇപ്പോള്‍ എല്ലാ മേഖലകളും വീണ്ടും സജീവമായിക്കഴിഞ്ഞു.

ആവശ്യമായ പാല്‍ സ്വയം ഉത്പാദിപ്പിക്കും എന്നാണ് ഖത്തറിലെ ശതകോടീശ്വരനും വ്യവസായിയും ആയ മൗത്സ അല്‍ ഖയ്യാത്ത് പറയുന്നത്. അതിന് വേണ്ട പദ്ധതിയും തയ്യാറാക്കിക്കഴിഞ്ഞു. ഖത്തറിന് പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ വേണ്ടി 4,000 പശുക്കളെയാണ് അല്‍ ഖയ്യാത്ത് ഇറക്കുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ഇറക്കുമതി. വിമാനത്തിലാണ് പശുക്കളെ എത്തിക്കാനുള്ള പദ്ധതി.

തുര്‍ക്കിയില്‍ നിന്നുള്ള പാല്‍, ഇറാനില്‍ നിന്ന് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും എത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് പാലും പാല്‍ ഉത്പന്നങ്ങളും എത്തുന്നുണ്ട്. അതുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തില്‍ ഖത്തര്‍ ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x