നാടുകടത്തല്‍ കേന്ദ്രങ്ങളിലും പാസ്പോര്‍ട്ട് ഓഫീസുകളിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിലും സേവനങ്ങള്‍ തുടരും. റംസാന് 29 വരെ രാവിലെ അഞ്ച് മുതല്‍ മൂന്ന് വരെയും രാത്രി ഒന്‍പത് മുതല്‍ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ലഭിക്കും.
റിയാദ്: 16 ദിവസം തുടരുന്ന അവധി പൊതുമാപ്പ് സേവനങ്ങളെ ബാധിക്കില്ലെന്ന് സൗദി. പൊതുമാപ്പ് സേവനങ്ങളെ അവധി ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. പെരുന്നാള്‍ അവധിക്കാലത്തെ സേവനങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചതായി റിയാദ് പാസ്പോര്‍ട്ട് മേധാവി സൂലൈമാന്‍ അല്‍ സുഹൈബാനി വ്യക്തമാക്കി.
നാടുകടത്തല്‍ കേന്ദ്രങ്ങളിലും പാസ്പോര്‍ട്ട് ഓഫീസുകളിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിലും സേവനങ്ങള്‍ തുടരും. റംസാന് 29 വരെ രാവിലെ അഞ്ച് മുതല്‍ മൂന്ന് വരെയും രാത്രി ഒന്‍പത് മുതല്‍ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ലഭിക്കും. അതേസമയും വ്യക്തികളും സ്ഥാപനങ്ങളും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി സഹകരിക്കണമെന്ന് പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു.
പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അവധി ദിനങ്ങളില്‍ സേവനം ഉറപ്പ് വരുത്താനുള്ള പാസ്പോര്‍ട്ട് വിഭാഗത്തിന്റെ തീരുമാനം അവശേഷിക്കുന്ന അനധികൃത താമസക്കാര്‍ക്ക് ആശ്വാസമേകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.