Currency

പൊതുമാപ്പ്: പാസ്‌പോര്‍ട്ട് വകുപ്പ് ആരംഭിച്ച പ്രത്യേക കൗണ്ടറുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും

സ്വന്തം ലേഖകന്‍Thursday, July 6, 2017 2:01 pm

90 ദിവസം നീണ്ടു നിന്ന പൊതുമാപ്പ് കാലാവധിയാണ് നീട്ടിനല്‍കിയിരിക്കുന്നത്. സമയപരിധി ഒരു മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നുമാസത്തെ പൊതുമാപ്പ് വേളയില്‍ ഫൈനല്‍ എക്‌സിറ്റ് നേടിയ നിരവധിയാളുകള്‍ക്ക് മാതൃരാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

റിയാദ്: സൗദിയില്‍ പാസ്‌പോര്‍ട്ട് വകുപ്പ് ആരംഭിച്ച പ്രത്യേക കൗണ്ടറുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും. പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് പ്രത്യേക കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. പൊതുമാപ്പ് പ്രാബല്യത്തില്‍ വന്ന മാര്‍ച്ച് 29ന് രാജ്യത്തെ 13 പ്രവിശ്യകളിലാണ് പ്രത്യേക ഫൈനല്‍ എക്‌സിറ്റ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

90 ദിവസം നീണ്ടു നിന്ന പൊതുമാപ്പ് കാലാവധിയാണ് നീട്ടിനല്‍കിയിരിക്കുന്നത്. സമയപരിധി ഒരു മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നുമാസത്തെ പൊതുമാപ്പ് വേളയില്‍ ഫൈനല്‍ എക്‌സിറ്റ് നേടിയ നിരവധിയാളുകള്‍ക്ക് മാതൃരാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവസാന ദിവസങ്ങളിലും എക്‌സിറ്റ് കേന്ദ്രങ്ങളില്‍ നിരവധി നിയമ ലംഘകര്‍ എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് മുഴുവന്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

എത്യോപ്യ ഉള്‍പ്പെടെയുളള പല രാജ്യങ്ങളിലെയും എംബസികള്‍ക്ക് നിയമ ലംഘകരായ മുഴുവന്‍ ആളുകള്‍ക്കും ഔട്പാസ് വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കാലാവധി നീട്ടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചത്. അടുത്ത മാസം 24 വരെ നിയമ ലംഘകര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടാന്‍ അനുമതി നല്‍കുമെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x