Currency

സൗദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏഴ് ദിവസം

സ്വന്തം ലേഖകന്‍Monday, July 17, 2017 6:11 pm

റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം. ഇതുവരെ അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. അതേസമയം പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോയവില്‍ 12,000 പേര്‍ പുതിയ വിസയില്‍ രാജ്യത്തേക്ക് തിരിച്ചുവന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിരലടയാളം എടുത്ത് രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന ഇളവാണ് ഇത്തരക്കാര്‍ക്ക് അവസരം തുറന്നുകൊടുത്തത്. ഹുറൂബാക്കപ്പെട്ടവര്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്യുന്നത്. ഇതുവരെയായി 5,72,000 പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം അസാധാരണ തിരക്കാണ് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അനുഭവപ്പെടുന്നത്.

പൊതുമാപ്പിന്റെ നീട്ടിനല്‍കിയ കാലാവധി അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പരമാവധി ആളുകള്‍ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എക്‌സിറ്റ് കരസ്ഥമാക്കിയവര്‍ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടാത്തപക്ഷം തടവും പിഴയും ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x