നല്ല വ്യക്തിത്വം ഇല്ലായെന്ന കാരണത്താല്‍ തനിക്ക് ജെറ്റ് എയല്വേസ് ജോലി നിഷേധിച്ചെന്ന് വെളിപ്പെടുത്തി എന്‍ഡിഎ സര്‍ക്കാരിന്റെ സുപ്രധാന വനിതാ മന്ത്രിയായ സ്മൃതി ഇറാനി.
ന്യൂഡല്‍ഹി: നല്ല വ്യക്തിത്വം ഇല്ലായെന്ന കാരണത്താല്‍ തനിക്ക് ജെറ്റ് എയല്വേസ് ജോലി നിഷേധിച്ചെന്ന് വെളിപ്പെടുത്തി എന്‍ഡിഎ സര്‍ക്കാരിന്റെ സുപ്രധാന വനിതാ മന്ത്രിയായ സ്മൃതി ഇറാനി. ജെറ്റ് എയര്‍വേസിന്റെ കാബിന് ക്രൂ പോസ്റ്റിലേക്ക് ഞാന്‍ അപേക്ഷ അയച്ചിരുന്നു. എന്നാല്‍, നല്ല വ്യക്തിത്വം ഇല്ലെന്ന കാരണത്താല്‍ അവര്‍ ജോലി നിഷേധിക്കുകയായിരുന്നു.
വിമാനയാത്രികരുടെ സംഘടനയായ എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (എപിഎഐ) സംഘടിപ്പിച്ച ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജെറ്റ് എയര്‍വേഴ്സ് ഉദ്യോഗസ്ഥന് പുരസ്കാരം സമ്മാനിച്ചശേഷമായിരുന്നു സ്മൃതിയുടെ പരാമര്‍ശം.
ജെറ്റ് എയര്‍വേസ് ജോലി നല്‍കാതിരുന്നതിനു നന്ദി പറയുന്നു. പിന്നീട് എനിക്ക് മക്ഡൊണാള്‍ഡ്സില്‍ ജോലി ലഭിച്ചു. ബാക്കിയെല്ലാം ചരിത്രം- സ്മൃതി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രിയായിരുന്നു സ്മൃതി. മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെ ടെക്സ്റ്റൈല്വകുപ്പിലേക്കു മാറ്റപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.