തൊഴില്‍ നിയമ പ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. കാലാവധി കഴിഞ്ഞും ഇഖാമ പുതുക്കാത്തതിന്റെ ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. അതുകൊണ്ടുതന്നെ പിഴ ഉള്‍പ്പെടെയുളള സംഖ്യ തൊഴിലാളികളുടെ സ്പോണ്സര്മാരില് നിന്ന് ഈടാക്കും.
റിയാദ്: പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ട നിയമ ലംഘകരുടെ കുടിശികയുളള ഇഖാമ ഫീസും പിഴയും തൊഴിലുടമയില്‍ നിന്ന് ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമ പ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. കാലാവധി കഴിഞ്ഞും ഇഖാമ പുതുക്കാത്തതിന്റെ ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്.
അതുകൊണ്ടുതന്നെ പിഴ ഉള്‍പ്പെടെയുളള സംഖ്യ തൊഴിലാളികളുടെ സ്പോണ്സര്മാരില് നിന്ന് ഈടാക്കും. രാജ്യം വിട്ട ഓരോ തൊഴിലാളിയുടെയും പേരിലുളള ഫീസും പിഴയും സ്പോണ്‍സറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷമാണ് എക്സിറ്റ് അനുവദിച്ചത്. എന്നാല്‍ പൊതുമാപ്പ് വേളയില്‍ ഇക്കാര്യം അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയത്.
അതേസമയം സ്വദേശികളായ സ്പോണ്‍സര്‍മാരുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുളള തുക പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സമീപിക്കുമ്പോള്‍ ഈടാക്കാനാണ് ആലോചിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.