ഡ്രോൺ ഉപയോഗിച്ച് ആകാശമാർഗം പീസ്സ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി പ്രമുഖ പീസ്സ നിർമ്മാതാക്കളായ ഡോമിനോസ് പീസ്സ എന്റർപ്രൈസസ്.
സിഡ്നി: ഓർഡർ ചെയ്യുന്ന പീസ്സ വീട്ടിൽ പറന്നെത്തും! ഡ്രോൺ ഉപയോഗിച്ച് ആകാശമാർഗം പീസ്സ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണു പ്രമുഖ പീസ്സ നിർമ്മാതാക്കളായ ഡോമിനോസ് പീസ്സ എന്റർപ്രൈസസ്. ന്യൂസിലാൻഡിലാണു പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. പദ്ധതി വിജയമാകുന്നതോടെ ഈ വർഷം അവസാനത്തോടെ പൂർണതോതിൽ പീസ്സ വിതരണം ഡ്രോൺ വഴിയാക്കുവാനാണു കമ്പനിയുടെ തീരുമാനം.
രണ്ടു കിലോ പീസ്സ സ്ഥലത്ത് എത്തിക്കാൻ രണ്ട് ടൺ ഭാരമുള്ള ഡ്രോൺ മതിയെന്നാണു കമ്പനി പറയുന്നത്. അന്തരീക്ഷത്തിൽ തടസ്സങ്ങൾ കുറവായതിനാലും താരതമ്യേന ജനസംഖ്യ കുറവായതിനാലുമാണു ന്യൂസിലാൻഡിനെ ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്തതെന്ന് പറഞ്ഞ ഡൊമിനോസ് മറ്റു രാജ്യങ്ങളിലും ഇത് നടപ്പിലാക്കാൻ പദ്ധതിയുണ്ടെന്നും അറിയിച്ചു.
ഓസ്ട്രേലിയയും അടുത്ത മാസത്തോടെ ഡ്രോൺ വിതരണത്തിന് അനുകൂലമായ നിയമം പാസാക്കും. വീടുകൾക്ക് കുറഞ്ഞത് 30 മീറ്റർ എങ്കിലും ഉയരെ ആയിരിക്കണം ഡ്രോൺ സഞ്ചാരമെന്ന് വ്യവസ്ഥയുണ്ട്. അതിനിടെ, പ്രമുഖ ഓൺലൈൻ സ്ഥാപനങ്ങളായ ആമസോണും ഗൂഗിളും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഡ്രോൺ വഴിയുള്ള വിതരണങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.