അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ഒരു മാസത്തെ അവസരം കൂടിയാണ് ലഭിക്കുന്നത്. ഞായറാഴ്ച മുതല്‍ മുപ്പത് ദിവസത്തേക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പൊതുമാപ്പ് നീട്ടിയതുമായി ബന്ധപ്പെട്ട് സൗദി അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
റിയാദ്: സൗദിയില്‍ അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് വീണ്ടും പൊതുമാപ്പിന്റെ ആനുകൂല്യം. അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ഒരു മാസത്തെ അവസരം കൂടിയാണ് ലഭിക്കുന്നത്. ഞായറാഴ്ച മുതല്‍ മുപ്പത് ദിവസത്തേക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശന വിലക്കുമില്ലാതെ സ്വദേശത്തേക്ക് മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം കൂടി ഉപയോഗപ്പെടുത്താമെന്ന് എംബസി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നൊട്ട്യാല്‍ അറിയിച്ചു. എന്നാല്‍ പൊതുമാപ്പ് നീട്ടിയതുമായി ബന്ധപ്പെട്ട് സൗദി അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്താന്‍ അവസരം ലഭിക്കാത്ത അനധികൃതര്‍ക്ക് രാജ്യം വിടാന്‍ അധികൃതര്‍ ഒരിക്കല്‍ കൂടി നല്‍കുന്ന അവസരം അതാത് എംബസികളെ അറിയിച്ച് നടപ്പാക്കാനാണ് തീരുമാനമെന്ന് കരുതുന്നത്.
അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാരും ഇഖാമ, തൊഴില്‍ നിയമലംഘകരുമായ ആളുകള്‍ക്ക് സാമ്പത്തിക പിഴയും ജയില്‍ ശിക്ഷയും കൂടാതെ നാടുവിടാനുള്ള അവസരവുമാണ് വീണ്ടും ലഭിക്കുന്നത്. നീട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ വേണ്ട ഒരുക്കങ്ങള്‍ എംബസി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ പൊതുമാപ്പ് കാലയളവില്‍ ഏഴ് ലക്ഷത്തോളം പേര്‍ ആനുകൂല്യം ഉപയോഗപ്പെടുത്തി. ഇതില്‍ അരലക്ഷം പേര്‍ ഇന്ത്യാക്കാരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.