ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പി.കുമരനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസിഡര്‍ സഞ്ജീവ് അറോറ സ്ഥലം മാറിപ്പോകുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനപതിയെ നിയമിച്ചത്.
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പി.കുമരനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസിഡര്‍ സഞ്ജീവ് അറോറ സ്ഥലം മാറിപ്പോകുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനപതിയെ നിയമിച്ചത്.
വിദേശകാര്യ വകുപ്പിൽ കയ്റോയിൽ തേഡ് സെക്രട്ടറിയായിട്ടായിരുന്നു പി. കുമരന്റെ ആദ്യ നിയമനം. അറബ് രാജ്യങ്ങളിൽ ഏഴു വർഷം പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു റീജനൽ ഓഫിസറായും സേവനമനുഷ്ഠിച്ചു. ഖത്തറിലെ ഇപ്പോഴത്തെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് അറോറ ഖത്തറിൽ കൂടുതൽ കാലം സ്ഥാനപതിയായി ഇരുന്നവരിൽ ഒരാളാണ്. നാലു വർഷമാണു അദ്ദേഹം പഥവിയിൽ ഇരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.