Currency

നേഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേട്: 20 വിദേശികളെ കുവൈറ്റ് ആരോഗ്യമന്ത്രാലയം പിരിച്ചുവിടും

സ്വന്തം ലേഖകൻTuesday, September 26, 2017 8:13 pm

ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം തുടരുന്ന സാഹചര്യത്തിലാണു നടപടി.

കുവൈറ്റ് സിറ്റി: നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു 20 വിദേശ നേഴ്സുമാരെ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പിരിച്ചുവിടുന്നു. ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം തുടരുന്ന സാഹചര്യത്തിലാണു നടപടി.

2016ൽ ഒരു സ്വകാര്യ കമ്പനി വഴി ദുബായിൽ വെച്ച് നടത്തിയ റിക്രൂട്ട്മെന്റിലൂടെ നിയമനം ലഭിച്ച 150 ഓളം വിദേശ നഴ്‌സുമാർ ഇതുവരെ വേതനമൊന്നും ലഭിക്കാതെ വിവിധ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. നഴ്സിങ് നിയമനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായും ആക്ഷേപമുണ്ട്.

നഴ്സിങ് നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും കേസ് നിലവിലുണ്ട്. സർക്കാർ നിശ്ചയിച്ചതിന്റെ 100 ഇരട്ടിയിലേറെ പണം കൈപ്പറ്റി റിക്രൂട്ട്മെന്റ് നടത്തിയ കേസിൽ ഏജൻസി ഉടമയായ ഉതുപ്പ് വർഗീസിനെ അറസ്റ്റ് ചെയ്‌തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x