Currency

സൗദിയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Tuesday, October 24, 2017 7:41 am

ഈ വര്‍ഷം മാര്‍ച്ച് 29നാണ് സൗദി മൂന്നുമാസം കാലാവധിയുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഒരു മാസം വീതം രണ്ടുതവണ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാമത് അനുവദിച്ച പൊതുമാപ്പ് കാലാവധി കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്.

റിയാദ്: സൗദിയില്‍ പൊതുമാപ്പ് കാലാവധി വീണ്ടും ഒരു മാസം കൂടി നീട്ടി. റിയാദ് ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. ‘നിയമലംഘകരില്ലാത്ത രാജ്യം’ ദേശീയ കാമ്പയിന്റെ ഭാഗമായി വിദേശികള്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടുന്നതിന് ഇതിലൂടെ അവസരം നല്‍കിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് 29നാണ് സൗദി മൂന്നുമാസം കാലാവധിയുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഒരു മാസം വീതം രണ്ടുതവണ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാമത് അനുവദിച്ച പൊതുമാപ്പ് കാലാവധി കഴിഞ്ഞയാഴ്ചയാണ് അവസാനിച്ചത്. ഈ സാഹചര്യത്തില്‍ അവസാന അവസരമാണ് സൗദി ഭരണകൂടം ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോസലര്‍ അനില്‍ നൗട്ടിയാല്‍ പറഞ്ഞു.

അടുത്തമാസം മധ്യത്തോടെ പൊതുമാപ്പ് കാലാവധി അവസാനിക്കും. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അഞ്ചുദിവസത്തിനകം ഔട്ട്പാസ് വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു.

സന്ദര്‍ശകവിസയിലെത്തി കാലാവധി കഴിഞ്ഞും മടങ്ങാത്തവര്‍, തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍, തീര്‍ഥാടകവിസയിലെത്തി കാലാവധി കഴിഞ്ഞും രാജ്യത്തുകഴിയുന്നവര്‍ എന്നിവര്‍ക്ക് പിഴയും തടവും ശിക്ഷയില്ലാതെ രാജ്യം വിടാനുള്ള അവസരമാണ് ലഭ്യമാക്കിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x