
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തിങ്കളാഴ്ച നടക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ചാണ് യോഗം. ഈ വര്‍ഷത്തെ ഹജ്ജ് ക്വോട്ട കഴിഞ്ഞദിവസം കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം. സംസ്ഥാനത്തെ നറുക്കെടുപ്പിന്റെ തീയതി യോഗത്തില്‍ നിശ്ചയിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്കിയ കേസില്‍ ജനുവരി 30നാണ് വാദം നടക്കുന്നത്. ഇതിന് ശേഷമായിരിക്കും നറുക്കെടുപ്പ് നടത്തുക. സംസ്ഥാനത്തിന് ഇത്തവണ ലഭിച്ചിരിക്കുന്ന ക്വോട്ട 10,981 ആണ്. ഇതില്‍ 2,394 സീറ്റുകള്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്കും മഹ്റം വിഭാഗത്തിനുമാണ്. ബാക്കിയുള്ള 8,587 സീറ്റുകളിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നാണ് നറുക്കെടുപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.