സിനിമ സെൻസർ ബോർഡ് മാതൃകയിലുള്ള സംവിധാനം ഒരുക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. സീരിയലുകൾക്ക് സെൻസറിങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. കുടുംബാന്തരീക്ഷത്തെ സാരമായി ബാധിക്കുന്ന സീരിയലുകൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
തിരുവനന്തപുരം : മലയാളിയുടെ സംസ്കാരിക അധപതനത്തിന് വഴിമരുന്നിടുന്ന ടിവി സീരിയലുകളുടെ സംപ്രേക്ഷണം നിയന്ത്രിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുവാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സീരിയലുകൾ എന്ന പേരിൽ നിലവാരവുമില്ലാത്ത സൃഷ്ടികളാണ് സംസ്ഥാനത്ത് സംപ്രേഷണം ചെയ്യ്ത് വരുന്നത്. സിനിമ സെൻസർ ബോർഡ് മാതൃകയിലുള്ള സംവിധാനം ഒരുക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. സീരിയലുകൾക്ക് സെൻസറിങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. കുടുംബാന്തരീക്ഷത്തെ സാരമായി ബാധിക്കുന്ന സീരിയലുകൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പല സീരിയലുകളും കുടുംബസമേതം കാണാനുള്ള നിലവാരം പോലും ഇല്ല. കുട്ടികൽക്ക് വരെ തെറ്റായ സന്ദേശം നൽകുന്ന നിരവധി സീരിയലുകളും സംസ്ഥാനത്തെ വിവിധ ചാനലുകള്ർ സംപ്രേക്ഷണം നടത്തിവരുന്നുണ്ട്. നിലവിൽ ഇവയുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.