ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് കാണിച്ച് അമാനത്തുല്ലയുടെ സഹോദരന്‍റെ ഭാര്യ ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിന്മേലാണു അറസ്റ്റ്.
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് കാണിച്ച് അമാനത്തുല്ലയുടെ സഹോദരന്‍റെ ഭാര്യ ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിന്മേലാണു അറസ്റ്റ്.
കീഴടങ്ങാാനായി കഴിഞ്ഞ ദിവസം അമാനത്തുള്ള ഖാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാൽ അന്വേഷണം പൂര്‍ത്തിയായ ശേഷം അറസ്റ്റു ചെയ്യുമെന്നായിരുന്നു പോലീസിന്റെ നിലപാട്. തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം പാര്‍ട്ടിയുടെ അന്വേഷണത്തില്‍ എം.എല്‍.എക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ പ്രതികരിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.